കണ്ണവം ഗാന്ധി സ്മാരക വായനശാല ശിശുദിന പ്രസംഗ മത്സരം: മിശ്ക്കാത്ത് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

ശിശുദിനത്തോടനുബന്ധിച്ച് കണ്ണവം ഗാന്ധി സ്മാരക വായനശാല വിവിധ യു. പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ നമ്മുടെ *വെളുമ്പത്ത് മിശ്കാത്ത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളായ മുഹമ്മദ് എ പി രണ്ടാം സ്ഥാനവും മുഹമ്മദ് ഫാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി*


ഹിഫ്ള് പഠനത്തിന് ഇടയിൽ ലഭിക്കുന്ന തുച്ഛമായ ഒഴിവു സമയങ്ങളെ പാഠ്യ- പാഠി യേതര പ്രവർത്തനങ്ങളിലെ മികവ് തെളിയിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്ന വെളുമ്പത്ത് ഖുർആൻ അക്കാദമിയിലെ പുതിയ പ്രോജക്ട് ആയ MISHKATH M -VISION നു കീഴിൽ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ച വിദ്യാർത്ഥികളാണ് കണ്ണവം കൈച്ചേരി സ്വദേശിയായ മുഹമ്മദ് എ.പി യും കൂത്തുപറമ്പ് കായലോട് സ്വദേശിയായ മുഹമ്മദ് ഫാസും. 

🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

വിജയികൾക്ക് അഭിനന്ദനങ്ങൾ