ചിത്രരചനയിൽ പ്രഗൽഭ്യം തെളിയിച്ച് മിശ്കാത്ത് വിദ്യാർത്ഥികൾ : മുഹമ്മദ് സൈയിന്‍ ഇ കെ , മുഹമ്മദ് സിനാൻ സി.വി

പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് ജിഫ്രി റഹ്മാനി തങ്ങളുടെ പ്രത്യേക താൽപര്യ പ്രകാരം മിശ്കാത്ത് വിദ്യാർത്ഥികൾക്കിടയിൽ 
അവരിലെ പ്രതിഭകളെ തെരഞ്ഞെടുക്കാൻ/കണ്ടെത്താൻ പ്രത്യേകമായി ആവിഷ്കരിച്ച *M'VISION* 
പദ്ധതിക്കു കീഴിൽ വിദ്യാർത്ഥികൾ അവരുടെ രചനകൾ സമർപ്പിച്ചു തുടങ്ങി സന്തോഷം. 

ഇന്ന് (15/11/35) *മെൻ്റേഴ്സ് അവലോകനത്തിൽ കൺകുളിർമ നൽകിയ രണ്ട് ചിത്രങ്ങൾ പങ്കുവെക്കുന്നു.*
പ്രിയപ്പെട്ട വിദ്യാർത്ഥികളായ

*മുഹമ്മദ് സൈൻ ഇകെ യുടെയും മുഹമ്മദ് സിനാൻ സിവിയുടെയും മനോഹരമായ രചനകൾ✨❤️🎉*

ഈ ചെറു പ്രായത്തിൽ അവർ താല്പര്യത്തോടെ ചെയ്തുതീർക്കുന്ന ഏതൊരു പ്രവർത്തിയും വിലമതിക്കാനാവാത്ത താണെന്നാണ് മിഷ്കാത്തിലെ അധ്യാപകരുടെ വിലയിരുത്തൽ.
ആയതിനാൽ കുട്ടികൾ കൊണ്ടുവരുന്ന ഏതൊരു രചനയും വളരെ വളരെ മൂല്യമുള്ളതാണ്. ഇത്തരം പ്രതിഭകളെ ഇൻഷാ അല്ലാഹ് ഓരോ മാസാവസാനം മെന്റർ വിഷൻ അവാർഡ് നൽകി ആദരിക്കും.🤲🏻💫
സന്തോഷം എന്തെന്നാൽ ഈ ഒരു പദ്ധതി മിഷ്കാത്തിലെ എല്ലാ മക്കൾക്കും ഉപകരിക്കത്തക്ക വിധത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത് എന്നതാണ്. 

അല്ലാഹു നമ്മുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കട്ടെ അവർക്ക് നല്ല ഉയർച്ച അള്ളാഹു പ്രധാനം ചെയ്യട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ മക്കളെ ഉൾപ്പെടുത്താനും ഓർമ്മപ്പെടുത്തുന്നു.

വിശുദ്ധ ഖുർആൻ പഠനസമയം കഴിഞ്ഞുള്ള ഒഴിവുസമയത്തെ ഉപയോഗപ്പെടുത്തി ഇത്തരം വിഷയങ്ങളിൽ ശ്രദ്ധാലുക്കളായ എല്ലാ മക്കളെയും മുക്തകണ്ഠം പ്രശംസിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു അല്ലാഹു ഖൈർ ചെയ്യട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ.