മുഅലിം ഡേ ക്യാമ്പയിൻ 2026 ആചരിച്ചു.

കണ്ണവം അൻവാറുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസയിൽ മുഅലിം ഡേ ക്യാമ്പയിൻ ആചരിച്ചു.


കണ്ണവം : അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസയിൽ മുഅല്ലിം ഡേ ആചരിച്ചു.മഹല്ല് പ്രസിഡന്റ് അലി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ സദർ മുഅല്ലിം നൗഷാദ് ദാരിമി സ്വാഗതവും മഹല്ല് സെക്രട്ടറി അഷ്‌റഫ് എസ് .എം .കെ  ഉദ്‌ഘാടനവും ചെയ്തു. ട്രഷറർ അഷ്‌റഫ് ഹാജി കൂടൽ ,പി .ടി .എ പ്രസിഡന്റ് അജീർ .വി .കെ ,കമ്മിറ്റി അംഗങ്ങളായ സിറാജ് ഹാജി .ടി .എസ് ,നൗഫൽ .എ .പി ,ശബ്‌നു ,ഹാരിസ് എന്നിവർ ആശംസ അറിയിച്ചു. കുഞ്ഞബ്ദുള്ള ,റിയാസ് .ടി .പി എന്നിവർ സംബന്ധിച്ചു.